Flash News

WELCOME TO GHSS UPPILIKAI

Thursday 8 September 2016

25/8/16

 കുട്ടികളുടെ ആദ്യത്തെ അസംബ്ലിയായിരുന്നു. 10 എ ക്ലാസിലെ കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്  . ബിന്ദു ടീച്ചര്‍  അസംബ്ലിക്ക് നേതൃത്വം നല്‍കി. അഭിനവ് എന്ന കുട്ടി അവതാരകനായി.പോഷകാഹാരത്തിന്റെ പ്രാധാന്യം സ്ക്കൂള്‍ വാര്‍ത്തകള്‍,  25 എന്ന ദിവസത്തിന്റെ പ്രത്യേകതകള്‍ എന്നിവ  വിവിധ കുട്ടികള്‍ അവതരിപ്പിച്ചു.
22/8/16


       ഇന്ന് നാട്ടറിവ് ദിനം -  ഈ ദിനത്തിന്റെ ഭാഗമായി 8-ാം ക്ലാസ്സിലെ കുട്ടികള്‍ അവര്‍ക്ക് പഠിക്കാനുളള ഭാഗവുമായി ബന്ധപ്പെട്ട നാടന്‍ പൂക്കളുടെ ഒരു പ്രദര്‍ശനം  സംഘടിപ്പിച്ചു.ക്ലാസ്സുകള്‍ നഷ്ടപ്പെടാത്തവിധം ഓരോ ക്ലാസുകളായി പ്രദര്‍ശനം കാണാനുളള അവസരം നല്‍കി.
17/8/2016

       ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷക ദിനം 


                      രാവിലെ 9.30 ന് അസംബ്ലി ആരംഭിച്ചു. അസംബ്ലിയില്‍ വെച്ച്  കര്‍ഷകനായ ശ്രീ ചന്ദ്രന്‍ അവര്‍കളെ പ്രിന്‍സിപ്പാള്‍ പൊന്നാട അണിയിച്ച് അദരിച്ചു. പരിപാടിയില്‍ പി ടി എ പ്രസിഡണ്ട്  പി ടി എ  വൈസ് പ്രസിഡണ്ട് എസ് എം സി ചെയര്‍മാന്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. തുടര്‍ന്ന് ശ്രീ ചന്ദ്രന്‍ , ശ്രീ ഗോപാലകൃഷ്ണന്‍ എന്നീ കര്‍ഷകരുമായി കുട്ടികള്‍ സംവദിച്ചു. കുട്ടികള്‍ക്ക് ഇത് ഒരു നവ്യാനുഭവമായിരുന്നു.

                  11.30 ഓടുകൂടി കുട്ടികളും നാട്ടുകാരും കൊണ്ടുവന്ന വിവിധ കാര്‍ഷിക ഉപകരണ പ്രദര്‍ശനം നടന്നു. ഇതില്‍ കുട്ടികളും അധ്യാപകരും കാണാത്ത ധാരാളം ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.ആറന്‍മുള കണ്ണാടി മുതല്‍ കലപ്പ വരെയുളള ഉപകരണങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
15/8/2016       സ്വാതന്ത്ര്യ ദിനം

                       നമ്മുടെ സ്വാതന്ത്ര്യ ദിനം  നമ്മുടെ സ്ക്കൂളിലും സമുചിതമായി ആഘോഷിച്ചു. കൃത്യം 9.30 ന് ഹെഡ്മാസ്ററര്‍ പതാക ഉയര്‍ത്തി. ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ശ്രീ ശ്രീപതി മാസ്റ്റര്‍ ,പി ടി എ പ്രസിഡണ്ട് ,പി ടി എ വൈസ് പ്രസിഡണ്ട് എന്നിവര്‍ സംസാരിച്ചു.  ഗൈഡ്സ്, റെഡ്ക്രോസ്  അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരുന്നു. കുട്ടികള്‍ക്കായുളള ദേശഭക്തി ഗാന മത്സരവും ദേശീയഗാന മത്സരവും എന്നിവ നടന്നു. ഉച്ചയ്ക്ക് കുട്ടികള്‍ക്കെല്ലാവര്‍ക്കും പായസം നല്കി.

Wednesday 7 September 2016

കേരള ഭാരത് സ്കൗട്ട്&ഗൈഡ്സ്  പട്രോള്‍ ലീഡേര്‍സ് ട്രെയിനിംഗ് ക്യാമ്പ്



                      ഹോസ്ദുര്‍ഗ് ലോക്കല്‍ അസ്സോസിയേഷന്റെ പട്രോള്‍ ലീഡേര്‍സ്  ട്രെയിനിംഗ്ക്യാമ്പ് 12/8/16 മുതല്‍ 14/8/16 വരെ ഉപ്പിലിക്കൈ സ്ക്കൂളില്‍ വെച്ച് നടന്നു. ട്രെയിനിംഗ്ക്യാമ്പ് ഉദ്ഘാടനകര്‍മം ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ചു.പരിപാടിക്ക് H M സ്വാഗതം  പറഞ്ഞു  .ഉദ്ഘാടനം  കാഞ്ഞങ്ങാട് മുന്‍സിപാലിറ്റി വൈസ്ചെയര്‍പേഴ്സണ്‍ സുലൈഖ നിര്‍വ്വഹിച്ചു. വാര്‍ഡ്കൗണ്‍സിലര്‍മാരും,  P T A പ്രസിഡണ്ട് ,  S M C ചെയര്‍ മാന്‍,     M P T A പ്രസിഡണ്ട്,എ ഇ ഒ  പുഷ്പ ടീച്ചര്‍,D O C ഭാസ്കരന്‍ മാഷ് (S) D O C മേഴ്സി ടീച്ചര്‍ (G) എന്നീവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗൈഡ് ക്യപ്റ്റന്‍ നി‍ഷമോള്‍ കണ്ണോത്ത്  നന്ദി പറഞ്ഞു.
          ക്യാമ്പിന്റെ സമാപനഭാഗം കുട്ടികള്‍ എല്ലാവരും തന്നെ നല്ല  ഉത്സാഹത്തിലായിരുന്നു. പരിപാടികള്‍  2 മണിയോടുകൂടി വിഭവസമൃദ്ധമായ സദ്യയോടെ അവസാനിച്ചു.സമാപന സമ്മേളനത്തില്‍ ഹെഡ്മാസ്ററര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. P T A പ്രസിഡണ്ട് ,  S M C ചെയര്‍ മാന്‍,    P T A  വൈസ് പ്രസിഡണ്ട്,എന്നിവരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.ക്യാമ്പിനെ കുറിച്ചുളള അഭിപ്രായങ്ങള്‍  കുട്ടികള്‍ പറഞ്ഞു. യാതൊരു തരത്തിലുളള പരാതിയുമില്ലാതെ അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പരിപാടി ഭംഗിയായി അവസാനിച്ചു.


25/7/2016 

                     
                 
അന്താരാഷ്ട്ര പയറുവര്‍ഷം





അന്താരാഷ്ട്ര പയറുവര്‍ഷത്തിന്റെ ഭാഗമായി സ്ക്കൂള്‍ തലത്തില്‍ 25-7-16 ന് L P, U P, H S വിഭാഗത്തില്‍ രുചിക്കൂട്ട് തയ്യാറാക്കല്‍ മത്സരം നടന്നു. ഭൂരിഭാഗവും കുട്ടികളുടയും പങ്കാളിത്തം കൊണ്ടുതന്നെ പരിപാടി വളരെയധികം ശ്രദ്ധേയമായി.ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

ജൂലൈ 27


എ പി ജെ അബ്ദുള്‍കലാമിന്റെ ചരമദിനത്തില്‍ കുട്ടികള്‍ ക്ലാസ് തലത്തില്‍ കലാമിനെ കുറിച്ചുളള വാര്‍ത്തകളും ചിത്രങ്ങളും ശേഖരിച്ച് ചുവര്‍പത്രിക തയ്യാറാക്കി.